ഹോളണ്ട് പ്രീ ക്വാര്‍ട്ടറില്‍

holland
ഡച്ച് പടയോട്ടം തടയാന്‍ ഓസ്ട്രേലിയക്കുമായില്ല. കങ്കാരുക്കള്‍ക്ക് മുന്നില്‍ വിറച്ച് പോയെങ്കിലും തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഹോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 2 നെതിരെ മൂന്ന് ഗോളിനാണ് ഹോളണ്ടിന്റെ ജയം. ആദ്യം ഗോള്‍ നേടിയെങ്കിലും ഒരു ഘട്ടത്തില്‍ 2-1 ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഹോളണ്ടിന്റെ ജയം ഹോളണ്ടിനുവേണ്ടി റോബിന്‍ വാന്‍ പേഴ്‌സിയും ആര്യന്‍ റോബനും, മെംഫിസും ലക്ഷ്യം കണ്ടപ്പോള്‍ ടിം കാഹിലും മിലെ യെഡിനെക്കുമാണ് ഓസ്ട്രേലിയയുടെ ഗോള്‍ നേടിയത്. തോല്‍വിയോടെ  ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയ പുറത്തായി. സ്പാനിഷ് വലയില്‍ ഗോള്‍ നിറച്ചെത്തിയ ഹോളണ്ടിന് ആ മികവ് കങ്കാരുകള്‍ക്കെതിരെ പുറത്തെടുക്കാനായില്ല. ഹോളണ്ട് മുന്നേറ്റങ്ങളെ സമര്‍ത്ഥമായി നേരിടാന്‍ ഓസ്ട്രേലിയക്കായി. ഒട്ടേറെ ഗോളവസരങ്ങള്‍ തുറന്നെടുത്ത
ഓസ്ട്രേലിയ ഹോളണ്ടിനെ ശരിക്കും വിറപ്പിച്ചു. കളിയ്ക്ക് വിപരീതമായി ഹോളണ്ടാണ് ആദ്യം ഗോള്‍ നേടിയത്. 20-ാം മിനിറ്റില്‍ വില്‍ക്കിന്‍സണില്‍ നിന്നും തട്ടിയെടുത്ത പന്ത് ആര്യന്‍ റോബന്‍ ഓസീസ് വലയിലേക്ക് തൊടുത്തു. എന്നാല്‍ ഹോളണ്ട് ആഘോഷം തുടങ്ങും മുന്‍പ് തന്നെ ഓസ്ട്രേലിയ തിരിച്ചടിച്ചു. ലെക്കി ഉയര്‍ത്തി നല്‍കിയ പന്തിനെ തകര്‍പ്പന്‍ വോളിയിലൂടെ ടീം കാഹിന്‍ ഹോളണ്ട് പോസ്റ്റിലെത്തിച്ചു. ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന് മനോഹരമായി ഗോളുകളിലൊന്നായിരുന്നു ഇത്. പിന്നീട് ലഭിച്ച അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും മുതലാക്കാനായില്ല അതോടെ ഇടവേളയ്ക്ക് മുമ്പ് മത്സരം 1-1 എന്നാല്‍ രണ്ടാം പകുതിയില്‍ ഓറഞ്ചുകാര്‍ ശരിക്കും വിറച്ചു. 54ാം മിനുട്ടില്‍ ഹാര്‍ഡ്ബോളിന് ലഭിച്ച പെനാല്‍റ്റി കിക്ക് യഡിനക്ക് വലയിലാക്കി. ഓസ്ട്രേലിയക്കാരെയും അധികം ആഘോഷിക്കാന്‍ ഹോളണ്ട് അനുവദിച്ചില്ല. നാല് മിനുട്ടിനകം വാന്‍പേഴ്സിയിലൂടെ ഡച്ചുകാര്‍ ഒപ്പമെത്തി. 67ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കിയതോടെ ഓസ്ട്രേലിയക്ക് മുന്നിലെത്താനുള്ള അവസരം നഷ്ടപ്പെട്ടു. അതിനുള്ള ശിക്ഷയും അവര്‍ക്ക്
കിട്ടി തൊട്ടടുത്ത മിനുട്ടില്‍ മെംഫിസ് ഹോളണ്ടിന് ലീഡ് സമ്മാനിച്ചു. സമനിലക്കായി ഓസീസ് പിന്നെയും പൊരുതിയെങ്കിലും ഡച്ച് പ്രതിരോധം ഭേദിക്കാനായിക്കാനായില്ല
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close