മിനാ ദുരന്തത്തില്‍ മരണം 717

1966827_545687328898483_5551828099347473553_n
ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് 717 പേര്‍ മരിച്ചു. 863 ലേറെ പേര്‍ക്ക് പരുക്കേറ്റു. മിനായിലെ കല്ലേറ് കര്‍മ്മത്തിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.13 ഇന്ത്യക്കാരുടെ മരണവും സ്ഥിരീകരിച്ചു. മലയാളികള്‍ മരിച്ചവരിലുണ്ടോ എന്നു കണ്ടെത്താന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അന്വേഷിക്കുന്നുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.നാലായിരം പേര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടത്തെക്കുറിച്ച് അന്വഷിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടു. അപകടസ്ഥലത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. തിക്കും തിരക്കും മൂലം ദുരന്തം ഉണ്ടായെങ്കിലും ചെകുത്താനെ കല്ലെറിയല്‍ ചടങ്ങ് തടസപ്പെട്ടിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close