കെട്ടുകാഴ്ച്ചകളുടെ ശില്പി

03കായംകുളം: കേരളത്തിലെ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച്  നടത്തപ്പെടുന്ന കെട്ടുകാഴ്ച്ചകളായ കാളകെട്ട്,തേര്,കുതിര എന്നീ പ്രധാന കെട്ടുകാഴ്ചകളുടെ ശില്പി ആയിരുന്ന യശശ്ശരീരനായ ശ്രീ ചുനക്കര കെ .ആർ .രാജൻ അവർകളുടെ ശിഷ്യന്മാരിൽ പ്രധാനിയും ക്ഷേത്രകലയിലെ ധാരുശില്പ നിർമ്മാണ പാരമ്പര്യരീതി   ഉൾകൊണ്ടുകൊണ്ട് പുതുതലമുറയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ശില്പിയാണ് പ്രജിത്ത് വടക്കുംതല.

കായംകുളം പെരിങ്ങോല കരിമുട്ടത്ത് ശ്രീ ദേവിക്ഷേത്രത്തിലെ പത്താംമുദയത്തോടനുബന്ധിച്ചു നടക്കുന്ന ഉത്സവഭാഗമായ കെട്ടുകാഴ്ച്ചകളിലേക്കുള്ള കിഴക്കേക്കരക്കാരുടെ കെട്ടുകുതിരയ്ക്കു ആവശ്യമായ പ്രഭട നിർമ്മിച്ചത് പ്രജിത്ത് വടക്കുംതലയാണ് .ഓച്ചിറ അടക്കമുള്ള ഓണാട്ടുകരയിലെ വിവിധതരം നന്ദീകേശശ്ശിരസുകൾ,അതിനാവശ്യമായ കൊൽകെട്ട് എന്നിവയുടെ നിർമ്മാണം ശില്പിയുടെ പണിപ്പുരയിൽ നടന്നുവരുന്നു.

02കരുനാഗപ്പള്ളി പറയന്നാർകാവ് ദേവിക്ഷേത്രത്തിനടുത്തുള്ള കൂട്ടുമ്മേൽ പുത്തെൻവീട്ടിൽ പരേതനായ ശ്രീ ശിവപ്രസാദ്‌ ആചാരിയുടെ മകനാണ് പ്രജിത്ത് . മാവേലിക്കര കൊയ്പ്പള്ളി കാരഴ്മ ക്ഷേത്രത്തിലെ വടക്കേക്കരക്കാരുടെ പ്രഭട,വള്ളികുന്നം ക്ഷേത്രത്തിലേക്കുള്ള പ്രഭട ,ബഹുഭൂരിപക്ഷം വരുന്ന ഓച്ചിറക്കരക്കാരുടെ നന്ധികേശശിരസ്സും ഉരുപ്പടികളും ,കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്കുള്ള കെട്ടുകാഴ്ച്ച നിർമ്മാണം സ്വന്തം ഗുരുനിർദേശപ്രകാരം പ്രജിത്ത് വടക്കുംതല നിർമ്മിച്ചിട്ടുള്ളതുമാണ് .വിവിധ ക്ഷേത്രങ്ങളിൽ തിരുമുടി നിർമ്മാണത്തിലും സ്വന്തം ഗുരുവിനോടൊപ്പം പങ്കാളിയാവാൻ പ്രജിത്തിനു  കഴിഞ്ഞിട്ടുണ്ട് .കലയെ ഉപാസകനായി കാണുന്ന ഈ ശില്പി  കേരളത്തിലെ വരുംതലമുറയുടെ തനതുസംസ്കാരത്തിനു ഒരു മുതൽകൂട്ടാണ്
റിപ്പോർട്ടർ:  അനൂപ്‌ പിള്ള
ഫോട്ടോ :-അഭിലാഷ്  ലാഷ്,     പ്രജിത്ത് വടക്കുംതല  o99 61 87 37 75

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close