പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടു : 6 കിലോമീറ്റര്‍ പിന്തുടര്‍ന്ന് എസ്.ഐ പ്രതികളെ പിടികൂടി

12-krishna-jayanthi22ആലപ്പുഴ: പെട്ടിക്കട നടത്തുന്ന വൃദ്ധയുടെ മാലപൊട്ടിച്ചോടിയ പ്രതികളെ പിന്തുടര്‍ന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. എന്നിട്ടും വകവെയ്ക്കാതെ 6 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ പ്രതികളെ പിടികൂടി.ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ തോട്ടപ്പള്ളിയില്‍ പെട്ടിക്കട നടത്തുന്ന കൈരളി എന്ന വൃദ്ധയുടെ മാലയാണ് അക്രമികള്‍ പൊട്ടിച്ചത്. കടയില്‍ വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തിയ യുവാക്കള്‍ വൃദ്ധയുടെ മാലയും പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.ഈ സമയം റൗണ്‌സിനായി തൃക്കുന്നപ്പുഴ എസ്.ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ് എതിരെ വന്ന് പ്രതികളെ പിടിക്കാന്‍ ശ്രമിച്ച പോലീസ് വാഹനം ഒരു തെങ്ങില്‍ ശക്തമായി ഇടിക്കുകയായിരുന്നു. വാഹനം അപകടത്തില്‍പ്പെട്ടിട്ടും സന്ദീപ് അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.അതേ വാഹനത്തില്‍ തന്നെ അക്രമികളെ പിന്തുടര്‍ന്ന എസ്.ഐ സന്ദീപ് 6 കിലോമീറ്റര്‍ അകലെ പല്ലന ചന്തയുടെ സമീപം വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. സാഹസികമായ രീതയില്‍ പ്രതികളെ പിടികൂടി 98f13image005

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close