മുസ്തഫ കമാല്‍ രാജിവെച്ചു

mustafa-824324

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ് ബംഗ്ലാദേശുകാരനായ മുസ്തഫ കമാല്‍ രാജിവെച്ചു. ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി തനിക്ക് പകരം ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഐ.സി.സിയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് ജേതാക്കള്‍ക്ക് ട്രോഫി നല്‍കേണ്ടത് പ്രസിഡന്റാണെന്നും. അത് തന്റെ ഭരണഘടനാപരമായ അവകാശമായിട്ടുകൂടി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് അനുകൂലമായി അമ്പയര്‍ എടുത്ത തീരുമാനത്തെയും കമാല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. മത്സരത്തില്‍ സെഞ്ച്വറി നേടും മുമ്പെ രോഹിത് ശര്‍മ ഔട്ടായ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പന്ത് നോബാളായിരുന്നില്ലെന്ന് ടി.വി റീപ്ലേയില്‍ വ്യക്തമായിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ത്യക്ക് അനുകൂലമായ നടപടികളാണ് എടുക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്ന് പേര് മാറ്റുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close