സമന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

manmohan-singh_151211

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കം അഞ്ചുപേര്‍ക്ക് സി ബി ഐ കോടതി അയച്ച സമന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഏപ്രില്‍ എട്ടിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ കോടതി മന്‍മോഹന്‍ അടക്കം അഞ്ചുപേര്‍ക്ക് സമന്‍സ് അയച്ചത്. മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സമന്‍സ് മൂന്നാഴ്ചത്തേക്ക സ്‌റ്റേ ചെയ്തത്.

ഒഡീഷയിലെ കല്‍ക്കരിപ്പാടം 2005 ല്‍ ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റാരോപണങ്ങളാണ് മന്‍മോഹന്‍ നേരിടുന്നത്. വ്യവസായി കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് എന്നിവരടക്കം അഞ്ചുപേര്‍ക്ക് അയച്ച സമന്‍സും സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close