മാരൻ സഹോദരൻമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

maaran

എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍റെയും സഹോദരന്‍ കലാനിധി മാരന്‍റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. 742 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമമടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

2006 ല്‍ എയര്‍സെല്ലിലെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസിന് വില്‍ക്കുന്നതിനായി പ്രമോട്ടര്‍ സി. ശിവശങ്കരനുമേല്‍ അന്നു കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവശങ്കരന്‍ നല്‍കിയ പരാതി കണക്കിലെടുത്താണ് സിബിഐ അന്വേഷണം തുടങ്ങിയത്. എയര്‍സെല്‍ ഓഹരികള്‍ മാക്സിസിനു കൈമാറിയതിനു പ്രത്യുപകാരമായി സണ്‍ ടിവിയില്‍ മാക്സിസ് 599 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും പിന്നാലെ സിബിഐ കണ്ടെത്തിയിരുന്നു.

സണ്‍ ടിവിയുടെ പേരില്‍ ചെന്നൈയിലുള്ള 266 കോടി രൂപയുടെ സ്വത്തുക്കളടക്കം 742 .58 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍റഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ് കണ്ടുകെട്ടിയത്. ഈ കേസിന്മേലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അന്വേഷിക്കുന്നത്. ഈ കേസിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. ദയാനിധി മാരന്‍ , സഹോദരന്‍ കലാനിധി മാരന്‍ , കലാനിധി മാരന്‍റെ ഭാര്യ കാവേരി കലാനിധി, മാക്സിസ് ഉടമ അനന്തകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമം, അനധികൃത പണമിടപാട് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ നടപടി ദയാനിധി മാരനെ മാത്രമല്ല ഡിഎംകെയെ തന്നെ കടുത്ത പ്രതിസന്ധിയിലാക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close