ബാര്‍ കോഴ: ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രി

oommen chandy2

 

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ആഭ്യന്തര വകുപ്പിനെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം താനും രമേശ് ചെന്നിത്തലയും ഒരുമിച്ചാണെടുത്തതെന്നും രമേശ് ചെന്നിത്തലയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി രമേശ് തന്നോട് പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണം മാധ്യമങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു..എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി രമേശ് തന്നോട് പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണം മാധ്യമങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കേണ്ട കാര്യമില്ലായിരുന്നുവെന്ന മന്ത്രി കെ.എം. മാണിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചും ആഭ്യന്തര വകുപ്പിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു.

കേസെടുക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരുടെതാണ്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യംനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അതില്‍ ഇടപെടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.  എല്ലാ കാര്യങ്ങളും രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. ബാര്‍ കോഴക്കേസില്‍ രണ്ട് അഭിപ്രായമുണ്ടെന്നത് ശരിയാണ്. എന്നാല്‍ അത് താനും രമേശും തമ്മിലല്ല. മാണിയുടെ നിലപാടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ പ്രസ്ഥാവന  വിശദീകരിച്ചത്.

ലളിതകുമാരി കേസിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ട് എങ്കില്‍, ആ സാഹചര്യം അദ്ദേഹം വിശദീകരിച്ചതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ അത് എന്തുകൊണ്ടു ബാധകമല്ല എന്നതു വിജിലന്‍സിനോടു ചോദിക്കണം.മുഖ്യമന്ത്രിയുടെ പ്രസ്ഥാവന പുറത്ത് വന്ന ഉടന്‍തന്നെ പ്രതിപക്ഷവും ആഭ്യന്തര മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയെ മുഖ്യമന്ത്രി തന്നെ കുറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close