പുതിയ ഭൂമി ഏറ്റെടുക്കൽ ഭേദഗതി ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം.

 

pranabmukherjee--621x414

പുതിയ ഭൂമി ഏറ്റെടുക്കൽ ഭേദഗതി ഓർഡിനൻസിന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അംഗീകാരം നൽകി. ലോക്സഭയിൽ പാസാക്കിയ ഭേദഗതികളോടെയാണ് പുതിയ ഓർഡിനൻസിന് അംഗീകാരം നൽകിയത്. സർക്കാർ കൊണ്ടുവന്ന 11 ഭേദഗതികളോടെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. എന്നാൽ രാജ്യസഭയിൽ ബിൽ പാസാക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ബില്ലിനെ എതിർത്തിരുന്നു. 2013 ൽ യുപിഎ സർക്കാറാണ് ഭൂമി ഏറ്റെടുക്കൽ നിയമം പാസാക്കിയത്.

ഹൈവേകളുടേയും റെയിൽവേ ലൈനുകളുടേയും ഇരുവശങ്ങളിലുമുള്ള ഒരു കിലോമീറ്ററിലെ ഏറ്റെടുക്കലുകൾക്ക് നിയന്ത്രണം, കാലിയായി കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് വികസനപ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് ലാൻഡ് ബാങ്കുകൾ ഉണ്ടാക്കാം, ഭൂമി നഷ്ടപ്പെടുന്നവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഹൈക്കോടതികളിൽ അപ്പീൽ നൽകില്ല, തർക്കങ്ങളുള്ളവർക്ക് പ്രശ്ന പരിഹാരത്തിനായി അതത് ജില്ലാ അധികാരികളെ സമീപിക്കാം,. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തടസങ്ങളില്ലാത്ത പദ്ധതി, അഞ്ച് വർഷത്തിനു ശേഷവും വ്യവസായം ആരംഭിച്ചില്ലെങ്കിൽ ഭൂമി തിരിച്ച് നൽകും. എന്നിവയാണ് സർക്കാർ അവതരിപ്പിച്ച ഭേദഗതികൾ.

സ്വകാര്യ വ്യവസായ ഇടനാഴികൾക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നത് സർക്കാരോ സർക്കാർ ഏജൻസികളോ നേരിട്ടായിരിക്കും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ ആസ്പത്രികൾക്കുമുള്ള ഇളവുകൾ ഒഴിവാക്കും, സാമൂഹ്യ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ പിപിപി മോഡൽ ഉപേക്ഷിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close