ഒളിംപിക് ഗെയിംസിന് വേദിയൊരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു.

2024 ഒളിംപിക് ഗെയിംസിന് വേദിയൊരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയ്ക്ക് ഗെയിംസ് അനുവദിച്ചാൽ അഹമ്മദാബാദിലായിരിക്കും ഗെയിംസ് നടക്കുക. ചർച്ചകൾക്കായി ഈ മാസം അവസാനത്തോടെ ഇന്റർനാഷനൽ ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് ഇന്ത്യയിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തോമസ് ബാക്കും ഈ മാസം ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച ഏകദേശ ധാരണയാവും. ഇതിനുശേഷമാവും ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് അവകാശവാദം ഉന്നയിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഏപ്രില്‍ 27 മുതല്‍ ബാക്ക് ഇന്ത്യയിലുണ്ടാവും. ഒളിംപിക്സിന് വേദി അനുവദിക്കുമ്പോള്‍ 120 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്തെ അവഗണിക്കാനാവില്ലെന്നാണ് തോമസ് ബാക്ക് പറയുന്നത്. 2020ലെ ഒളിംപിക്സ് ജപ്പാനിലെ ടോക്യോയില്‍ നടക്കുന്നത് അടുത്ത ഒളിംപിക്സ് ഇന്ത്യയില്‍ നടക്കുന്നതിന് തടസ്സമാകില്ലെന്നും ബാക്ക് സൂചിപ്പിച്ചു.
കെനിയയിലെ നയ്റോബി, മൊറോക്കോയിലെ കാസബ്ളാങ്ക, ഖത്തറിലെ ദോഹ, ഫ്രാൻസിലെ പാരിസ്, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവയാണ് ഇന്ത്യയുമായി വേദിയൊരുക്കാൻ മൽസരിക്കുന്നത്. 2016 ഒളിംപിസ് ബ്രസീലിലെ റിയോ ഡി ജനീറോയിലും 2020 ഒളിംപിക്സ് ജപ്പാനിലെ ടോക്കിയോയിലുമാകും നടക്കുക.
2020ലെ ഒളിംപിക്സ് ജപ്പാനിലെ ടോക്യോയില്‍ നടക്കുന്നത് അടുത്ത ഒളിംപിക്സ് ഇന്ത്യയില്‍ നടക്കുന്നതിന് തടസ്സമാകില്ലെന്നും ബാക്ക് സൂചിപ്പിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിനായിരിക്കും മുന്‍തൂക്കമെന്ന് അഭ്യൂഹമുണ്ട്. ഒളിംപിക്സിന് വേദിയൊരുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന സമീപനമാണുള്ളത്. ഒളിംപക്സിന് വേദിയാകുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെയും മറ്റു കാര്യങ്ങളെയും കുറിച്ച് മോദി ഉദ്യോഗസ്ഥരോട് ആരാഞ്ഞിട്ടുണ്ട്. ഒളിംപക്സിന് അഴിമതിയില്‍ മുങ്ങിക്കുളിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗതി വരരുതെന്ന് നിര്‍ബന്ധമുണ്ട് പ്രധാനമന്ത്രിക്ക്.
2015 ഒക്ടോബറിലാണ് ഒളിംപിക് വേദിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2016 മെയോടെ ഈ അപേക്ഷകള്‍ പരിശോധിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കും. 2017 ജൂലായിലായിരിക്കും ഔദ്യോഗികമായ വേദി പ്രഖ്യാപനം.2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലായിരിക്കും അടുത്ത ഒളിംപിക്സ്, 2020ല്‍ ജപ്പാനിലെ ടോക്യോയാണ് ആതിഥേയനഗരം.