അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായി

സംവിധായകൻ അമൽ നീരദും നടി ജ്യോതിർമയിയും വിവാഹിത1രായി. അമൽ നീരദിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് രഹസ്യമായി ആയിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ കൊച്ചി റജിസ്ട്രാര്‍ ഓഫീസിലേയും വീട്ടിലേയും ചടങ്ങിൽ പങ്കെടുത്തുള്ളു. ജ്യോതിർമയിയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതിർമയി, വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം അമൽ നീരദിന്റെ സാഗർ ഏലിയാസ് ജാക്കിയിലെ ഐറ്റം ഡാൻസിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്.

2004 സെപ്റ്റംബര്‍ ആറിനാണ് ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഏഴു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2011ലാണ് ഇരുവരും വിവാഹമോചനം തേടിയത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close