രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള കേന്ദ്രീകൃതമാക്കുന്നതിന് ദേശീയ ഇലക്ടറല്‍ ട്രസ്റ്റ് ?

eci

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള വന്‍കിട കമ്പനികളുടെയും മറ്റും സംഭാവന കേന്ദ്രീകൃതമാക്കുന്നതിന് ദേശീയ ഇലക്ടറല്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സര്‍ക്കാറിന് ശുപാര്‍ശ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടികളുടെ ഫണ്ടിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച ആലോചനായോഗത്തിന് തുടര്‍ച്ചയായിട്ടാണ് കമ്മീഷന്‍ ഇക്കാര്യം സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കുന്നത്. ഈ നിര്‍ദേശത്തിന്‍മേല്‍ പൊതുവായ ധാരണ ഉണ്ടായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടികള്‍ക്ക് നേരിട്ട് പണം നല്‍കുന്നത് തടയുകയാണ് ലക്ഷ്യം.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ്.ബ്രഹ്മ ഈ മാസം വിരമിക്കുന്നതിനുമുമ്പ് ഈ നിര്‍ദേശമടക്കം ഒരുകൂട്ടം ശുപാര്‍ശകള്‍ സര്‍ക്കാറിന് ഔദ്യോഗികമായി സമര്‍പ്പിക്കും. എന്നാല്‍ ദേശീയ ഇലക്ടറല്‍ ട്രസ്റ്റിനോട് ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും യോജിപ്പില്ലാത്തതിനാല്‍ അത് നടപ്പാവാന്‍ സാധ്യതയില്ല.അതേസമയം, ഭരണകക്ഷിയായ ബി.ജെ.പി.ക്കും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനും ഇതിനോട് യോജിപ്പില്ല. ഇടതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ മറ്റെല്ലാ പാര്‍ട്ടികളും നിര്‍ദേശം സ്വാഗതം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമകമ്മീഷന്‍ സമഗ്രമായ റിപ്പോര്‍ട്ട് കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് കമ്മീഷന്‍ പാര്‍ട്ടികളുടെ ആലോചനായോഗം വിളിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close