വിദേശിയര്‍ രക്ഷപ്പെടണമെന്ന് യെമന്‍ വിദേശമന്ത്രാലയം

 

evacuated-indians-yemen_650x400_61427877743

യെമനില്‍നിന്ന് അഞ്ചുദിവസത്തിനകം ഇന്ത്യാക്കാരടക്കമുള്ള വിദേശിയര്‍ രക്ഷപ്പെടണമെന്ന് യെമന്‍ വിദേശമന്ത്രാലയം അറിയിച്ചു. യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രക്ഷപ്പെടേണ്ടവര്‍ വിമാനത്താവളങ്ങളിലെത്തിച്ചേരുക. യാത്രരേഖകള്‍ ഇല്ലാത്തവര്‍ക്കും എത്താം. എല്ലാവരെയും രക്ഷപ്പെടുത്താനുള്ള സംവിധാനം ഒരുക്കും. ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ് – വിദേശകാര്യവക്താവ് അറിയിച്ചു.

സൗദി അറേബ്യയുടെ പിന്തുണയോടെ യെമന്‍ സര്‍ക്കാര്‍ വിമതര്‍ക്ക് എതിരെ കരയുദ്ധം തുടങ്ങാനാണ് പദ്ധതി. അഞ്ചുദിവസത്തിനകം അതുണ്ടായാല്‍ വിദേശിയര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത കൂടുതല്‍ ദുഷ്‌കരമാകും. അതുകൊണ്ടാണ് എല്ലാ രാജ്യങ്ങളുടെ എംബസികള്‍ക്കും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയത്.അതിനിടെ, യെമനില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. അല്‍ ഖായിദയ്ക്ക് ആധിപത്യമുള്ള അല്‍ മക്കല്ലയില്‍ നിന്നു 204 ഇന്ത്യക്കാരുമായി നാവികസേന കപ്പല്‍ ഐഎന്‍എസ് സുമിത്ര ജിബൂത്തിയിലേക്ക് പുറപ്പെട്ടു. ഏതാണ്ട് 24 മണിക്കൂറിനുള്ളില്‍ ഇവര്‍ ജിബുത്തിയില്‍ എത്തും. ഇതില്‍ 17 വിദേശികളും ഉള്‍പ്പെടും. എയര്‍ ഇന്ത്യയുടെ മൂന്നു വിമാനത്തിന് സന വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചു. ഇതോടെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 180 യാത്രക്കാരുമായി ആദ്യവിമാനം സനായില്‍ നിന്നു ജിബുത്തിയിലേക്ക് പോകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close