എല്ലാ പെന്‍ഷന്‍കാരും ആധാര്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശം.

 

slide copy

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ എല്ലാ പെന്‍ഷന്‍കാരും ഫാമിലി പെന്‍ഷന്‍കാരും ബാങ്കുകളില്‍ ആധാര്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശം. കേന്ദ്ര പഴ്‌സനേല്‍, പബ്‌ളിക് ഗ്രീവന്‍സസ് ആന്‍ഡ് പെന്‍ഷന്‍സ് മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പെന്‍ഷന്‍ വിതരണം സുഗമമാക്കുന്നതിനായിട്ടാണ് നിര്‍ദേശം.
പെന്‍ഷന്‍കാരോ അവരുടെ കുടുംബാംഗങ്ങളോ ബാങ്കുകളില്‍ ആധാര്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തശേഷം അക്കാര്യം പെന്‍ഷന്‍ ഡിസ്‌ബേഴ്‌സിങ് അധികാരിയെ അറിയിക്കണം. ഇത് എത്രയും വേഗം ചെയ്യണമെന്നും നവംബറില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമയത്ത് അസൗകര്യം ഉണ്ടാകാതിരിക്കാനാണിതെന്നും ഉത്തരവില്‍ പറയുന്നു.

‘ജീവന്‍ പ്രമാണ്‍ എന്ന പേരില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ സമ്പ്രദായം കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. നേരിട്ടു ഹാജരാകാതെ, ഓണ്‍ലൈനായി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുന്നതാണു പദ്ധതി. ഇതോടൊപ്പം, നിലവിലുള്ള മറ്റു മാര്‍ഗങ്ങള്‍ തുടരുകയും ചെയ്യും.

ആധാര്‍ നമ്പരും പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍ നമ്പരും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതുവഴി പണം യഥാര്‍ഥ അവകാശിക്കു ലഭിച്ചെന്നു ബാങ്കുകള്‍ക്കും ഉറപ്പാക്കാനാവും.രാജ്യത്ത് 50 ലക്ഷത്തോളം കേന്ദ്ര പെന്‍ഷന്‍കാരാണുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close