“ധോണി അഹങ്കാരിയാണ് “, ഒരു ദിവസം ധോണിയും അനുഭവിക്കും.

yograjsinghdhoni

 

ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയ്ക്കെതിരെ ശാപവാക്കുകളുമായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. പണമില്ലാതെ പിച്ച തെണ്ടുന്ന അവസ്ഥ ധോണിയ്ക്കുണ്ടാകുമെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.

‘2011 ലോകകപ്പ് ഫൈനലിൽ നാലാമനായി ബാറ്റ് ചെയ്യാൻ തയാറെടുത്ത യുവരാജ് സിങ്ങിനെ വിലക്കിയ ധോണി, സ്വയം ബാറ്റ് ചെയ്യാനിറങ്ങി. അന്ന് ബാറ്റ് ചെയ്ത് ധോണി ഹീറോ ആയി. എന്നാൽ ഇത്തവണ എന്താ ധോണി നാലാമനായി ബാറ്റ് ചെയ്യാൻ ഇറങ്ങാഞ്ഞത്? എന്തു കൊണ്ടാണ് ധോണി ആറാമനായി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്? വലിയവനാണെന്ന് സ്വയം കരുതുന്നുണ്ടെങ്കിൽ നാലാമനായി ഇറങ്ങി ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിക്കണമായിരുന്നു’ – യോഗ്‌രാജ് സിങ് പറഞ്ഞു.

‘ധോണി അഹങ്കാരിയാണ്. രാവണന്റെ അഹങ്കാരത്തിന് അന്ത്യമുണ്ടായതു പോലെ ഒരു ദിവസം ധോണിയും അനുഭവിക്കും. ധോണി ഒന്നുമല്ലായിരുന്നു. ധോണി ഇന്ന് എന്തെല്ലാമാണോ അതെല്ലാം മാധ്യമങ്ങൾ കാരണം ലഭിച്ചതാണ്. അർഹിക്കാത്ത അംഗീകാരമാണ് ധോണിയ്ക്ക് മാധ്യമങ്ങൾ ചാർത്തി കൊടുത്തത്. തനിക്ക് ഇത്രയധികം പ്രമോഷൻ നൽകിയ മാധ്യമങ്ങളെ ഇപ്പോൾ ധോണിക്ക് പുച്ഛമാണ്. താൻ ഓരോ റൺ നേടുമ്പോഴും പ്രോത്സാഹിപ്പിക്കുന്ന ആരാധകരെ നോക്കി പുച്ഛത്തോടെ ചിരിക്കുകയാണ്. ഞാൻ ഒരു മാധ്യമ പ്രവർത്തകനായിരുന്നെങ്കിൽ ധോണിയുടെ മുഖത്തടിച്ചേനെ’ – യോഗ്‌രാജ് സിങ് പറഞ്ഞു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close