പത്മപുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു.

പത്മപുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു.

പത്മവിഭൂഷണ്‍ :

 

pvpv2

 

മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ അദ്വാനി, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍, ധര്‍മസ്ഥല ധര്‍മാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡേ, നടന്‍മാരായ ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, പഞ്ചാഞ്ച് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ജഗദ് ഗുരു രാമാനന്ദാചാര്യ സ്വാമി രാമഭദ്രാചാര്യ, പ്രൊഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, ഫ്രാന്‍സില്‍നിന്നുള്ള വ്യവസായി കരീം അലി ആഗാഘാന്‍ തുടങ്ങിയ ഒന്‍പത് പേര്‍ രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

പത്മഭൂഷണ്‍ :

pb1pb2

 

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അസം സംവിധായകന്‍ ജാനു ബറുവ, കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്‍, മൈക്രോസോഫ്റ്റ്് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ്, ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്, മുന്‍ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി, ലോക്‌സഭാ മുന്‍സെക്രട്ടറി ജനറലും ഭരണഘടനാവിദഗ്ധനുമായ സുഭാഷ്്് സി.കശ്യപ്, ശാസ്ത്രജ്ഞന്‍ ഡോ. വിജയ് ഭട്കല്‍, സ്വാമി സത്യാനന്ദഗിരി, പണ്ഡിറ്റ്് ഗോകുലോത്സവഗിരി മഹാരാജ്്്, ഡോ. അംബരീഷ് മിത്തല്‍, ഡോ. അശോക് സേത്ത്്, മാധ്യമപ്രവര്‍ത്തകരായ രജത് ശര്‍മ, സ്വപന്‍ദാസ് ഗുപ്ത, ഗുസ്തിതാരം സത്പാല്‍, ശിവകുമാരസ്വാമി എന്നിവര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി.

പത്മശ്രീ :

ps1nps2n

 

കേരളത്തില്‍നിന്ന് തിരുവനന്തപുരം ലോര്‍ഡ്‌സ് ആസ്പത്രി ചെയര്‍മാന്‍ ഡോ. കെ.പി ഹരിദാസ്, കൊങ്കിണി സാഹിത്യകാരന്‍ നാരായണ പുരുഷോത്തമ മല്ലയ്യ, ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, സംഗീതസംവിധായകന്‍ രവീന്ദ്ര ജെയിന്‍, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, എവറസ്റ്റ് കീഴടക്കിയ അരുണിമാ സിന്‍ഹ, ഇന്‍ഫോസിസിലെ ടി.വി മോഹന്‍ദാസ് പൈ, ശാസ്ത്രജ്ഞന്‍ എസ്. അരുണന്‍, ബി.ജെ.പി. പരസ്യങ്ങള്‍ക്ക്് ചുക്കാന്‍ പിടിച്ച പ്രസൂണ്‍ ജോഷി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജ് തുടങ്ങിയവരുള്‍പ്പടെയുള്ള 75 പേര്‍ പത്മശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close