തോമസ് തോമസ് ഉണ്ണ്യാടന്‍ ചീഫ് വിപ്പ്

thomas unniyaadan

കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് തോമസ് ഉണ്ണ്യാടന്‍ ചീഫ് വിപ്പ് . ഇരിങ്ങാലക്കുട എം.എല്‍.എയും പാര്‍ട്ടി വിപ്പുമാണ് തോമസ് ഉണ്ണ്യാടന്‍.

ഇതുസംബന്ധിച്ച് കത്ത് ഇന്നു തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പി.സി.ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മതേതരമുഖം വ്യക്തമാക്കാന്‍ എന്‍.ജയരാജിനെ ചീഫ് വിപ്പാക്കണമെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു.  മുതിര്‍ന്ന എം.എല്‍.എ.യെന്ന നിലയിലാണ് തോമസ് ഉണ്ണിയാടന്റെ പേര് പരിഗണിച്ചത്. കേരളാ കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ സി.എഫ്.തോമസിന്റെ പേരിനായിരുന്നു മുന്‍ഗണന. എന്നാല്‍, അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യപ്പെട്ടില്ല. എന്‍.ജയരാജിന്റെ പേരും പരിഗണിക്കപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close