ലത്തോറെയുടെ മടങ്ങിവരവ് സുപ്രീംകോടതി നീട്ടി.

llllll

 

ചികിത്സയ്ക്കായി ഇറ്റലിക്ക് പോയ കടല്‍ക്കൊലക്കേസിലെ പ്രതിയും നാവികനുമായ മാസിമിലിയാനോ ലത്തോറെയുടെ മടങ്ങിവരവ് സുപ്രീംകോടതി നീട്ടി.
മൂന്നുമാസത്തേക്കു കൂടിയാണ് മടങ്ങിവരവ് നീട്ടിയത്. പുതിയ വിധിപ്രകാരം നാവികന് ജൂലായ് 12 വരെ ഇറ്റലിയില്‍ തങ്ങാം. നാവികനും ഇറ്റലിയുടെ അംബാസഡറും രേഖാമൂലം നല്‍കിയ ഉറപ്പ് കണക്കിലെടുത്താണ് ലത്തോറെക്ക് ഇറ്റലിക്ക് പോകാന്‍ കോടതി നേരത്തേ അനുമതി നല്‍കിയത്.
ലത്തോറെ കോടതിയില്‍ നല്‍കിയ അപേക്ഷ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്.
2014 സപ്തംബര്‍ 12-നാണ് ഹൃദ്രോഗചികിത്സയ്ക്കായി മൂന്നു മാസത്തേക്ക് ഇറ്റലിക്ക് പോകാന്‍ ലത്തോറെക്ക് കോടതി അനുമതി നല്‍കിയത്. ഇത് ജനവരിയില്‍ മൂന്നുമാസത്തേക്കുകൂടി നീട്ടിനല്‍കിയിരുന്നു. ഈ സമയപരിധി ഏപ്രില്‍ 12-ന് അവസാനിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close