കിംഗ്സ് സൂപ്പർ ചെന്നൈ

 

match 2 final

         മട്ടും ഭാവവും മാറിയിട്ടും ഡെയർഡെവിൾസിന്റെ തലവര മാത്രം മാറിയില്ല , അടിമുടി മാറിയ ടീമിനും ഐപിഎല്ലിൽ പണത്തൂക്കത്തിൽ മുന്നിലുള്ള യുവരാജിനും ചെന്നൈ രാജാക്കൻമാരോട് തോറ്റ് തുടങ്ങാനായിരുന്നു വിധി. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഒരു റൺസിനാണ് ഡൽഹി ഡെയർ ഡെവിൾസ് ചെന്നൈ സൂപ്പർ കിംഗ്സിനോട്തോൽവി സമ്മതിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 151 റൺസിന്റെ ലക്ഷ്യത്തിന് മറുപടിയായി20 ഓവറിൽ 9 വിക്കറ്റിന് 149 റൺസെടുക്കാനേ ഡൽഹിക്ക് കഴിഞ്ഞുള്ളൂ. 55 പന്തിൽ എട്ടും ഫോറും ഒരു സിക്സറും സഹിതം 73 റൺസുമായി പോരാടിയ ആൽബി മോർക്കലിന് ഒത്ത പങ്കാളിയില്ലാത്തത് ഡൽഹിയ്ക്ക് വിനയായി . ജയത്തിന്റെ തൊട്ടരികെ വരെ മോർക്കൽ ടീമിനെ നയിച്ചു . അവസാന പന്തിൽ ഡെവിൾസിന് ജയിക്കാൻ വേണ്ടത് ആറ് റൺസ് , എന്നാൽ മോർക്കലിന്റെ ഷോട്ട് ബൗണ്ടറി ലൈനിന്തൊട്ടുമുന്നിൽ ഔട്ട്ഫീൽഡിൽ ചുംബിച്ച് അതിർത്തിയിലേക്ക്പാഞ്ഞു . ഒരു റൺസകലെ മോർക്കലിൻരെ പോരാട്ടം വിഫലം. 16 കോടിയുടെ പെരുമയുമായി ക്രീസിലെത്തിയ യുവരാജ് നേടിയത് 9        റൺസ് മാത്രം. ക്യാപ്റ്റൻ ഡുമിനിയുടെ സംഭാവന അഞ്ച് , ഓപണര്‍ മായങ്ക് അഗര്‍വാള്‍ (15), , കേദാര്‍ ജാദവ് (20) എന്നിവർ മാത്രമാണ് മോർക്കലിനെ കൂടാതെ രണ്ടക്കം കടന്നത് .ആശിഷ് നെഹ്റയാണ് ഡൽഹിയുടെ പ്രതീക്ഷകൾ എറിഞ്ഞിട്ടത് .നാല് ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി മൂന്ന് മുൻനിരക്കാരെ കൂടാരം കയറ്റിയ നെഹ്റ തന്നെയാണ് കളിയിലെ താരവും .നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണർ ഡ്വെയിൻ സ്മിത്ത് , ഡുപ്ലസി , ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ മികച്ച പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . സ്മിത്ത് 34 ഉം ഡുപ്ലസി 32 ഉം ധോണി 30ഉം റൺസെടുത്തു . ലോകകപ്പിലെ വെടിക്കെട്ട് വീരൻ ബ്രണ്ടൻ മക്കല്ലവും സുരേഷ് റെയ്നയും 4 റൺസ് വീതമെടുത്ത് പുറത്തായി. ഡൽഹിയ്ക്ക്വണ്ടി നഥാൻ നീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close