വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചു.

yemen

 

യെമനില്‍  നിന്ന് വിമാനമാര്‍ഗമുള്ള ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്ച അവസാനിച്ചു. സനായിലെ അന്തര്‍ദേശീയ വിമാനത്താവളം ഉപയോഗിക്കാന്‍ സൗദി അറേബ്യ ഇന്ത്യയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് വ്യോമമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തിയത്.

പോരാട്ടം രൂക്ഷമായ സനായിലേക്ക് പറന്ന ഏക അന്താരാഷ്ട്ര വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. അക്രമണസാധ്യത മുന്നില്‍ക്കണ്ട് അര മണിക്കൂറിനുള്ളില്‍ തിടുക്കത്തിലായിരുന്നു സനായില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 20 ലക്ഷം രൂപയാണ് എയര്‍ ഇന്ത്യയ്ക്ക് ജിബൂട്ടിയിലും സനായിലും പ്രതിദിനം ചെലവിടേണ്ടി വന്നത്. ഒരു ബോയിങ് അടക്കം എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

ഇന്ത്യയുടെ എം.വി. കവരത്തി, എം.വി. കൂറല്‍ എന്നീ കപ്പലുകള്‍ ഇപ്പോള്‍ ജിബൂട്ടി തുറമുഖത്തുണ്ട്. കഴിഞ്ഞദിവസം സനായില്‍ നിന്ന് എത്തിച്ച പകുതി പേരെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കയച്ചു. ബാക്കിയുള്ള ഇരുനൂറിലേറെ പേരെ എം.വി. കൂറല്‍ കപ്പലിലേക്ക് മാറ്റിയിരുന്നു. ഒരു രാത്രി കപ്പലില്‍ കഴിഞ്ഞ ഇവരെ വ്യാഴാഴ്ച എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിച്ചു .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close