റിച്ചി ബെനോ അന്തരിച്ചു.

മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്ടനും കമന്റെട്ടറുമായ റിച്ചി ബെനോ (84) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ചാനല്‍ 9 ലെ കമന്റേറേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റിന്റെ ശബ്ദം എന്നാണ് ഇദ്ധേഹം അറിയപെട്ടിരുന്നത്. 63 ടെസ്റ്റ് ക്രിക്കറ്റുകളില്‍ നിന്നും 2000 റണ്‍സും 200 വിക്കറ്റും തികച്ച അദ്യ താരം കൂടിയാണ് അദ്ദേഹം. ബെനോ ക്യാപ്ടന് ആയിരുന്ന സമയത്ത് ഒരു പരമ്പര പോലും ഓസ്ട്രേലിയ പരാജയമറിഞ്ഞിട്ടില്ല എന്നത് ഏറെ ശ്രദ്ധേയം ആണ്