നേതാജിയുടെ കുടുംബാംഗങ്ങളെ നെഹ്റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്.

subhash CHANDRA BOSS

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബാംഗങ്ങളെ നെഹ്റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്.

1948 മുതല്‍ രണ്ട് പതിറ്റാണ്ട് ഈ നിരീക്ഷണം തുടര്‍ന്നതായി ഇന്‍റലിജന്‍സ് ബ്യൂറോ തന്നെ പരസ്യമാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണുള്ളത്. നേതാജിയുടെ കുടുംബാംഗങ്ങളും ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നടപടിയെ വിമര്‍ശിച്ചു .

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ പിന്നാലെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കുടംബാംഗങ്ങളെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാക്കിയത്. 1948 മുതല്‍ 68 വരെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നടപടി തുടര്‍ന്നു. നേതാജിയുടെ കുടുംബാംഗങ്ങളുടെ ആഭ്യന്തര വിദേശ യാത്രകള്‍, ഇവര്‍ നടത്തുന്ന കൂടികാഴ്ചകള്‍, ഇവര്‍ക്ക് ലഭിക്കുന്ന കത്തുകള്‍ തുടങ്ങിയവയെല്ലാം രഹസ്യമായി നിരീക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തിയതോടെയാണ് നെഹ്റു സര്‍ക്കാരിന്‍റെ നടപടി പുറത്തറിഞ്ഞത്. .

നേതാജിയുടെ കുടുംബാംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നെഹ്റുവിന്‍റെ നടപടിയെ വിമര്‍ശിച്ചു. നെഹ്റുവിനും അദ്ദേഹത്തോടൊപ്പം നിന്ന നേതാക്കള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അന്ന് കഴിയുമായിരുന്ന നേതാവായിരുന്നു സുഭാഷ ്ചന്ദ്രബോസെന്ന് ബിജെപി വക്താവ് എം.ജെ.അക്ബര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം മരിച്ചുവെന്ന് കോണ്‍ഗ്രസിന് ഉറപ്പില്ലായിരുന്നു. ഇതാണ് നേതാജിയുടെ കുടുംബത്തെ നിരീക്ഷിക്കാനുള്ള കാരണമെന്നും എം.ജെ. അക്ബര്‍ കുറ്റപ്പെടുത്തി.

നെഹ്റുവില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നേതാജിയുടെ കൊച്ചനന്തരവന്‍ ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം നേതാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള സ്വാഭാവിക നടപടി മാത്രമാണ് സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബത്തിന്‍റെ കാര്യത്തിലുമുണ്ടായതെന്ന് ഐബി വിശദീകരിച്ചു. നേതാജിയെ കുറിച്ചുള്ള രേഖകള്‍ പരസ്യപ്പെടുത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അബദ്ധത്തില്‍ പരസ്യപ്പെടുത്താനുള്ള രേഖകളുടെ കൂട്ടത്തില്‍ ഇതും പെട്ടതാകാമെന്നും ഐബി വൃത്തങ്ങള്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close