രാജസ്ഥാന് റോയല്സിന് 26 റണ്സ് വിജയം.

RR_BCCI

 

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്സിന്  26 റണ്സ് വിജയം.  രാജസ്ഥാന്റെ 163 റണ്സ് പിന്തുടര്‍ന്ന  പഞ്ചാബിന്റെ പോരാട്ടം 136 റണ്സിന് അവസാനിച്ചു. 46 റണ്സും 3 വിക്കറ്റും നേടിയ ജെയിംസ് ഫോക്നറുടെ ഓള്‍റൗണ്ട്  പ്രകടനമാണ് റോയല്സിന് ജയമൊരുക്കിയത്. 37 റണ്സെടുത്ത മുരളി വിജയ് ആണ്  പഞ്ചാബിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ജോര്‍ജ്  ബെയ്‌ലി അക്സര് പട്ടേൽ എന്നിവര് 24 റണ്സെടുത്തു.
മില്ലര്‍  23 റണ്സ് നേടി. സെവാഗ് ഗോള്‍ഡന്‍ ഡക്കായി, ടിം സോത്തിയാണ് സെവാഗിനെ സംപൂജ്യനാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പൺ ചെയ്ത രഹാനെയും മലയാളി താരം സഞ്ജു സാംസണും പെട്ടെന്ന് മടങ്ങി. രഹാനെ പൂജ്യത്തിന് മടങ്ങിയപ്പോള്‍  സഞ്ജു നേടിയത് 5 റണ്സ്.
എന്നാല്‍ സ്മിത്ത്, ദീപക് ഹുഡ്, ഫോക്നര് എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ചു. സ്റ്റീവൻ സ്മിത്ത് 33 ഉം ദീപക് ഹുഡ് 30 ഉം റണ്സ് നേടി.  പഞ്ചാബിന് വേണ്ടി അനുരീത് സിംഗ് മൂന്നും മിച്ചല്‍ ജോണ്സണ് രണ്ടും വിക്കറ്റ് വീഴ്ത്തി .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close