കിംഗ്സ് സൂപ്പർ :

CHENAI

 

കിംഗ്സ് സൂപ്പർ :

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 45 റൺസിനാണ് ചെന്നൈ തകർത്തത്. 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് 20 ഓവറിൽ 6 വിക്കറ്റ്നഷ്ടത്തിൽ 264 റഖൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ഡേവിഡ് വാർണർ അർ‌ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ചെന്നൈ ഉയർത്തിയ കൂറ്റൻ ലക്ഷ്യം കടക്കാൻ അത് പര്യാപ്തല്ലായിരുനന്ു.  വാർണർ 42 പന്തിൽ 53 റൺസ് നേടി. കെയ്ൻ വില്യംസും ശിഖർ ധവാനും 26 റൺ‌സ് വീതമെടുത്തു.ചെന്നൈയ്ക്ക് വേണ്ടി മോഹിത് ശർമയും ഡ്വെയിൻ സ്മിത്തും 2 വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ ബ്രണ്ടൻ മക്കല്ലത്തിന്റെ സെഞ്ച്വറിയുടെയും നായകൻ ധോണിയുടെ അർധ സെഞ്ച്വറിയുടെയും കരുത്തിലാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തത്.. 56 പന്തിൽ 9 സിക്സറും 7 ഫോറും സഹിതമാണ്  മക്കല്ലം        എട്ടാം സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. മക്കല്ലത്തിന് ഉറച്ച പിന്തുണ നൽകിയ ധോണി 29 പന്തിൽ 53 റൺസെടുത്തു. ഡ്വയിൻ സ്മിത്ത് 27 ഉം സുരേഷ് റെയ്ന 14 ഉം റൺസെടുത്തു. ഇരുവരും റണ്ണൗട്ടാകുകയായിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close