ഗെയിൽ കൊടുങ്കാറ്റിൽ കൊൽക്കത്ത വീണു

22003_10152840525268634_540260615490090230_nകൊൽക്കത്ത:ക്രിസ് ഗെയിലിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 3 വിക്കറ്റ് ജയം. 178 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ ഒരോവർ ബാക്കിനിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.പതിയെ തുടങ്ങിയ ഗെയ്‌‍‌ൽ പതിവു പോലെ ആക്രമണകാരിയായി മാറുകയായിരുന്നു. 37ാം പന്തിൽ അർധ ശ‌തകം തികച്ചതോടെ ഗെയ്ൽ നൈറ്റ് റൈഡേഴ്സ് ബൗളർമാരെ കടന്നാക്രമിച്ചു. 56 പന്തിൽ 7 സിക്സറും അത്രയും തന്നെ ബൗണ്ടറിയും പറത്തിയാണ്ഗെയിൽ 96 റൺസെടുത്തത്. അർഹിച്ച സെഞ്ച്വറിക്ക് 4 റൺസ് അകലെ ഗെയിൽ റണ്ണൗട്ടാകുമ്പോൾ ബാംഗ്ലൂർ വിജയതീരത്തോട് അടുത്തിരുന്നു. ഗെയിലിന് പുറമെ 28 റൺസെടുത്ത ഡിവില്ലിയേഴ്സും 13 റൺസെടുത്തക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മാത്രമാണ് ബാംഗ്ലൂര്‌ നിരയിൽ രണ്ടക്കം കടന്നത്.

കൊൽക്കത്തയ്ക്കായി യൂസുഫ് പത്താൻ 2 വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഗംഭീറും റോബിൻ ഉത്തപ്പയും ചേർന്ന് നൽകിയത്.ഗംഭീർ 46 പന്തിൽ 58 ഉം ഉത്തപ്പ 28 പന്തിൽ 35 ഉം റൺസെടുത്തു. എന്നാൽ ഇരുവരും പുറത്തായതോടെ സ്കോറിംഗിന് പ്രതീക്ഷിച്ച വേഗത ലഭിച്ചില്ല, അവസാന ഓവറുകളിൽ അടിച്ചു തകർത്ത ആന്ദ്രെ റസലാണ് കൊൽക്കത്ത സ്കോർ 177 ൽ എത്തിച്ചത്. റസൽ 17 പന്തിൽ 41 റൺസെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close