റയലിന് തകർപ്പൻ ജയം , ബാഴ്സയ്ക്ക് സമനില :

561006_103529769793880_1525005476_nദുർബലരായ ഐബറിനെതിരെ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ് സ്പാനിഷ് കിരീട പോരാട്ടം ശക്തമാക്കി. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ സെവിയയുമായി സമനിലയിൽ പിരിഞ്ഞതാണ് റയലിന് തുണയായത്. രണ്ട് പോയിന്റെ വ്യത്യാസമാണ് ഇപ്പോൾ റയലും ബാഴ്സലോണയും തമ്മിലുള്ളത്. ബാഴ്സലോണയ്ക്ക് 31 കളിയിൽ 75 ഉം റയലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 73 ഉം പോയിന്റുണ്ട്. ഐബറിനെതിരെ ആദ്യ പകുതിയിൽ റയൽ രണ്ട് ഗോളിന്മു ന്നിലായിരുന്നു. 21ാം മിനുട്ടിൽ സൂപ്പർ‌ താരം ക്രിസ്ത്യാനോ റൊണാൾഡോയും 31 ാം മിനുട്ടിൽ ജാവിയർ ഹെർണ്ടസുമാണ്ല ലക്ഷ്യം കണ്ടത്. 83ാം മിനുട്ടിൽ ജെസി റോഡ്രിഗസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോൾ.

സെവിയ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന്മുന്നിട്ട്നിന്ന ശേഷമാണ് ബാഴ്സലോണ സമനില വഴങ്ങിയത്. 4ാം മിനുട്ടിൽ ലയണൽ മെസിയും 31ാം മിനുട്ടിൽ നെയ്മറും ബാഴ്സലോണയ്ക്കായി വല ചലിപ്പിച്ചു. എന്നാൽ ആദ്യ പകുതിയിൽ തന്നെ എവർ ബനേഗയിലൂടെ തിരിച്ചടിച്ച സെവിയ്യ കളിയവസാനിക്കാൻ 6 മിനുട്ട് ശേഷിക്കെ ഫ്രഞ്ച്സ്ട്രൈക്കർ കെവിൻ ഗമീറോയിലൂടെ സമനില പിടിച്ചെടുത്തചു. ജയിച്ചിരുന്നെങ്കിൽ ബാഴ്സലോണയ്ക്ക് റയലുമായുള്ള പോയിൻര് വ്യത്യാസം 4 ആയി നിലനിർത്താനാകുമായിരുന്നു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റികോ മാഡ്രിഡിനെ മലാഗ 2-2 ന് സമനിലയിൽ തളച്ചു. 66 പോയിന്റുമായി മൂന്നാം സ‌്ഥാനത്താന് അത്‌ലറ്റികോ മാഡ്രിഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്സണൽ ജയത്തോടെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close