യു.എന്‍ ഉപഗ്രഹത്തിന് കലാമിന്റെ പേര്

ഐക്യരാഷ്ട്രസഭയുടെ ഉപഗ്രഹത്തിന് കലാമിന്റെ പേര് നല്കാന് തീരുമാനിച്ചു. ഭൂമിയെ നിരീക്ഷിക്കുന്നതിനും പ്രകൃതി ക്ഷോഭങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുമായുള്ള ഗ്ലോബല്‍സാറ്റ് ഫോര്‍ ഡിആര്‍ആര്‍ എന്ന ഉപഗ്രഹമാണ് ഇനി മിസൈല്‍മാന്റെ പേരില്‍ അറിയപ്പെടുക. സി.എ.എന്‍.യു.എസ് ചെയര്മാന് മിലിന്‍ഡ് പിംപ്രിക്കറാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ഉപഗ്രഹത്തിന്റെ പേര് യു.എന്‍. കലാം ഗ്ലോബല്‍സാറ്റ് എന്നാണ് മാറ്റുക. ഉപഗ്രഹത്തിന് കലാമിന്റെ പേര് നല്‍കുന്നത് വഴി വരും തലമുറയിലെ ഗവേഷകര്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. 2016-ലെ യു.എന്‍.ഇന്ത്യാ വര്‍ക്ക്ഷോപ്പില്‍ ഉപഗ്രഹവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കുമെന്നും പിംപ്രിക്കര്‍ അറിയിച്ചു.