സാനിയ നമ്പർ വൺ

Sania-Mirza-in-James-Bond-Movie

ചാർലെസ്റ്റൺ: ഇന്ത്യൻ ടെന്നീസിലെ താരറാണി സാനിയ മിർസ . പുതിയ ഉയരത്തിൽ.വനിതാ ഡബ്ള്‍സിൽ വ്യക്തിഗത റാങ്കിങ്ങില്‍ ഒന്നാമതത്തെുന്ന ആദ്യ ഇന്ത്യക്കാരിയായി സാനിയ മാറി. സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്ന് ഡബ്ള്യു.ടി.എ ഫാമിലി സര്‍ക്കിള്‍ കപ്പില്‍ കിരീടം ചൂടിയതോടെയാണ് സീനിയയുടെ നേട്ടം. ഇറ്റലിയുടെ സാറാ ഇറാനി, റോബര്‍ട്ട് വിന്‍സി എന്നിവരെ മറികടന്നാണ് 470 പോയന്‍റ് ലീഡുമായി സാനിയ റാങ്കില്‍ ഒന്നാമതത്തെിയത്. ഗ്രാന്‍ഡ്സ്ളാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായ സാനിയ കരിയറിലെ26ാം കിരീടമാണ് ചാർലെസ്റ്റണിൽ ഉയര്‍ത്തിയത്. ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമാണ് സാനിയക്കു മുമ്പ് ഡബ്ള്‍സ് വ്യക്തിഗത റാങ്കില്‍ ഒന്നാമതത്തെിയിരുന്ന ഇന്ത്യന്‍ താരങ്ങള്‍. ഫാമിലി സർക്കിൾ കപ്പിന്റെ ഫൈനലിൽ കാസി ഡെല്ലക്വ-ദരിജ യുറാക് സഖ്യത്തെയാണ് സാനിയയും ഹിംഗിസും തകർത്തത്. 6-0,6-4 എന്ന സ്കോറിനായിരുന്നു ജയം. ഇവിടെ ക്വാര്‍ട്ടറില്‍ ജയിച്ചതോടെ തന്നെ ലോക ഒന്നാം നമ്പര്‍ ജോടിയായിസാനിയ^ഹിംഗിസ് സഖ്യം മാറിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close