വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി

11913074_867972296627512_1360406000_nവാർഡ് വിഭജനം ഭാഗികമായി റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിൽ തിരിച്ചടി. സർക്കാരിന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളി. 69 പഞ്ചായത്തുകളുടെയും നാല് മുനിപ്പാലിറ്റികളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ശരിയാണെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വാദങ്ങൾ ശരിവച്ചുകൊണ്ടാണ് കോടതി വിധി. 86 ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടത്താമെന്ന സർക്കാരിന്‍റെ വാദം കോടതി തള്ളി. തെരഞ്ഞെടുപ്പുമായി സർക്കാരിന് മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close