സി.പി. നായര്‍ വധശ്രമക്കേസും സര്‍ക്കാര്‍ പിന്‍വലിച്ചു

VDVDV-e1434224155114
മലയാലപ്പുഴ അമ്പലത്തില്‍ ശതകോടി അര്‍ച്ചന നടത്തുന്നതുമായി ബന്ധപ്പെട്ടാണു മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുമായിരുന്ന സി.പി. നായര്‍ക്കെതിരേ വധിക്കാന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സി.പി. നായരുടെയും ആഭ്യന്തര വകുപ്പിന്‍റെയും എതിര്‍പ്പുകള്‍ മറികടന്നാണ് വിധി പറയാറായ കേസ് പിന്‍വലിച്ചത്. പത്തനംതിട്ടയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഇവരുടെ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം.ഇതു സംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. പത്തനംതിട്ട സെഷന്‍സ് കോടതിയിലെ വിചാരണ അവസാനഘട്ടത്തിലേക്കു കടക്കവേയാണ് കേസ് പിന്‍വലിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close