കാമ്പസുകളില്‍ ആഘോഷപരിപാടികള്‍ക്ക് കര്‍ശനനിയന്ത്രണം വരുന്നു

onam5
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. കോളജ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പൊലീസിന് ക്യാമ്പസിനുള്ളില്‍ പരിശോധന നടത്താമെന്ന് സര്‍ക്കാരിന്റെ ശുപാര്‍ശ. മൂന്നു പ്രാവശ്യം തിരിച്ചറിയല്‍ രേഖകളില്ലാതെ പിടിക്കപ്പെട്ടാന്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കുമെന്നും ഉന്നതതല യോഗത്തില്‍ ചര്‍ച്ചക്ക് വിതരണം ചെയ്ത കുറിപ്പില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. കോളജിനുള്ളിലെ ആഘോഷങ്ങള്‍ക്ക് നിബന്ധന തയ്യാറാക്കാനായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ രൂപീകരിച്ചു. ക്യാമ്പസുകളില്‍ ആഘോഷങ്ങള്‍ അതിരുവിടുന്നതും അതുവഴി നിയമലംഘനം തുടരുകയും ചെയ്യുന്ന പശ്ചായത്തിലാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത്. വിവാദപ്രതിവാദങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ചില ശുപാര്‍ശകളാണ് ചര്‍ച്ചക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close