ജീവനക്കാര്‍ക്ക് 17 കോടി ബോണസ് കൊടുത്ത മുതലാളി

11540947_1638282773051994_9139159468322477731_nസ്വന്തം ജീവനക്കാര്‍ക്ക് ഒരു മുതലാളി ബോണസായി നല്‍കിയത് 17 കോടി രൂപ. തുര്‍ക്കിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി ഉടമ നെവ്‌സാത്ത് അയ്ദീന്‍ ആണ് വിശാലമനസ്‌കനായ ഈ മുതലാളി. സ്വന്തം കമ്പനിയിലെ 114 ജീവനക്കാര്‍ക്കാണ് അദ്ദേഹം ഈ അപ്രതീക്ഷിത സമ്മാനം നല്‍കിയത്. ജീവനക്കാര്‍ക്കും 15 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചതെന്ന് നെവ്‌സാത്ത് ഒരു തുര്‍ക്കി പത്രത്തിനോട് വെളിപ്പെടുത്തി. വിവരം ജീവനക്കാരെ അറിയിച്ചപ്പോള്‍ ചിലര്‍ കരഞ്ഞു, ചിലര്‍ ഞെട്ടി, ചിലര്‍ നന്ദി സന്ദേശങ്ങള്‍ കൊണ്ട് ഇന്‍ബോക്‌സ് നിറച്ചു. ഇനി അവര്‍ നന്നായി ജീവിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. എവിടെ വിജയമുണ്ടോ അത് അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സി.എന്‍.എന്‍ മണി റിപ്പോര്‍ട്ടനുസരിച്ച് ഇത്തരമൊരു പദ്ധതി അദ്ദേഹം മുന്‍കൂട്ടിത്തന്നെ പ്ലാന്‍ ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close