ഭാവിദൗത്യങ്ങള്‍ ‍കണ്ടാകും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനം

sitaram_yechury_25072013

ഭാവിദൗത്യങ്ങള്‍ ‍കണ്ടാകും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ സി.പി.എം തീരുമാനമെടുക്കുകയെന്ന് സീതാറാം യച്ചൂരി. പുരോഗമനപരമായ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുന്നത്. യച്ചൂരി വിശാഖപട്ടണത്ത് പറഞ്ഞു

കേരളത്തില്‍ നിന്ന് വി.വി.ദക്ഷിണാമൂര്‍ത്തി, പി.രാജീവ്, ടി.എന്‍.സീമ, എം.ബി.രാജേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.രാഷ്ട്രീയ അവലോകന രേഖയിന്‍മേലുള്ള ചര്‍ച്ച സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്നും തുടരും. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയ അവലോകന രേഖ അവതരിപ്പിച്ചത്. 25 വര്‍ഷത്തെ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനം വിലയിരുത്തുന്നതാണ് രേഖ. രാഷ്ട്രീയ അവലോകന രേഖയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. രാഷ്ട്രീയ സമീപനത്തിലല്ല അത് നടപ്പാക്കിയ നേതൃത്വത്തിനാണ് പിഴവ് പറ്റിയതെന്ന് സീതാറാം യച്ചൂരി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്നത്തെ ചര്‍ച്ചയ്ക്കു‌ശേഷം നാളെയാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടി പറയുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close