മൊഴിരേഖപ്പെടുത്താതിരുന്ന മു‍ൻ മജിസ്ട്രേട്ടിനെ വിസ്തരിക്കും

18kiand01_Team-_TE_1491630e എറണാകുളം മുന്‍ അഡീഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍.വി.രാജുവിനെ സോളര്‍ അന്വേഷണ കമ്മിഷന്‍ വിസ്തരിക്കും.സോളര്‍ കേസില്‍ സരിതയുടെ മൊഴിരേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ ജഡ്ജിയാണ് അദ്ദേഹം. ഹൈക്കോടതി മുഖേനയാണ് കമ്മിഷന്‍ മജിസ്ട്രേട്ടിന് നോട്ടീസ് നല്‍കിയത്.

അടച്ചിട്ട കോടതിമുറിയില്‍ സരിത പറഞ്ഞതെന്തെന്നത് സംബന്ധിച്ച് ഏറെവിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സോളാര്‍ അന്വേഷണ കമ്മിഷന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടായിരുന്ന എന്‍ വി രാജുവിനെ വിസ്തരിക്കുന്നത്. സരിതയുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയ എന്‍ വി രാജുവിനെതിരെ ഹൈക്കോടതി കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍കൂടിയാണ് കമ്മിഷന്‍ രാജുവിനെ വിസ്തരിക്കാന്‍ ഒരുങ്ങുന്നത്. ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കുറ്റാരോപണ മെമ്മോ നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതി മുഖേനയാണ് രാജുവിനെ വിളിച്ചുവരുത്തിയിട്ടുള്ളത്. തനിക്ക് രഹസ്യമായി ചിലത് ബോധിപ്പിക്കാനുണ്ടെന്ന് സരിത പറഞ്ഞ ഘട്ടത്തില്‍ കോടതി ജീവനക്കാരെ പോലും ഒഴിവാക്കി മൊഴികേള്‍ക്കാന്‍ എറണാകുളം എസിജെഎം ആയിരുന്ന രാജു തയ്യാറായത് വിവാദമായിരുന്നു. സരിത പറഞ്ഞു തുടങ്ങിയപ്പോള്‍ എല്ലാം എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യങ്ങളൊന്നും കോടതിരേഖയുടെ ഭാഗമാക്കിയതുമില്ല. ഈ വിഷയം അന്വേഷിച്ച വിജിലന്‍സ് റജിസ്ട്രാര്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് കഴിഞ്ഞയാഴ്ച കുറ്റപത്രം നല്‍കിയത്. അന്ന് കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഒാഫിസര്‍ , ബഞ്ച് ക്ലാര്‍ക്ക് എന്നിവരെയും കമ്മിഷന്‍ വിസ്തരിക്കുന്നുണ്ട്. എസിജെഎമ്മിന്‍റെ നിര്‍ദേശ പ്രകാരം സരിത പത്തനംതിട്ട ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന യഥാര്‍ഥ കത്തല്ല പിന്നീട് കോടതിയില്‍ ഹാജരാക്കിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സരിത അന്ന് എഴുതിയതെന്ന് പറയപ്പെടുന്ന 30 പേജുള്ള കത്ത് ഇപ്പോള്‍ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.എസിജെ എം കോടതിയില്‍ സരിത ഹാജരായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കോടതി ജീവനക്കാരോട് ഹാജരാകാനും കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close