ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിക്ക്?

images (5)

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിക്ക് നല്‍കാന്‍ സാധ്യത. നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എ,ഐ ഗ്രൂപ്പുകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് അവകാശവാദം ഉയര്‍ത്തിയിരുന്നെങ്കിലും, കടും പിടുത്തത്തിന് നില്‍ക്കേണ്ട എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ പൊതുവെയുള്ളത്. മൂന്ന് നിയമസഭാ അംഗങ്ങളുള്ള ആര്‍.എൡസ്.പിയെ കൂടെ നിറുത്തിയെ മതിയാവൂ എന്ന തിരിച്ചറിവാണ് ഈ നിലപാട് മാറ്റത്തിന് കാരണം. പലോട് രവിയേയും കെ.മുരളീധരനെയും പരിഗണിക്കണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ പിന്‍മാറിയേക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഡെപ്യൂട്ടി സ്പീക്കര്‍ ആരാവും എന്നതില്‍ അന്തിമതീരുമാനം ഉണ്ടാകും.

നിയമസഭയില്‍ യുഡിഎഫിന് 74 ഉും എല്‍ഡിഎഫിന് 66 റും അംഗങ്ങളാണുള്ളത്. ഇടത് മുന്നണിയിലേക്ക് ഒൗദ്യോഗികമായി വന്നില്ലെങ്കിലും കേരളാ കോണ്‍ഗ്രസ് ബിയുടെ കെ.ബി.ഗണേശ് കുമാറിന്‍റെ പിന്തുണ എല്‍.ഡിഎഫിനൊപ്പമാൡണ്. ഇതോടെ 65 ല്‍ നിന്ന് 66 ലേക്ക് പ്രതിപക്ഷം എത്തി. ജി.കാര്‍ത്തികേയന്‍റെ ഒഴിവോടെ 74 ലേക്ക് ഭരണപക്ഷത്തിന്‍റെ അംഗസംഖ്യ കുറഞ്ഞു. ഇതില്‍ ആംഗ്്ളോ ഇന്ത്യന്‍ പ്രതിനിധിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.

അവശേഷിക്കുന്ന ഒരു വര്‍ഷക്കാലത്ത് സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ അപ‌കടമാക്കുന്ന തീരുമാനങ്ങളെടുക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഡെപ്യൂട്ടി സ്പീക്കര്‍ സംബന്ധിച്ച തീരുമാനം വേണമെന്ന് ആര്‍.എസ്.പി കടുംപിടുത്തം പിടിക്കുകയുമാണ്. വ്യാഴാഴ്ച ചേരുന്ന മുന്നണിയോഗത്തോടെ ഇക്കാര്യത്തില്‍ തീരുമാനം ഉറപ്പിച്ചേക്കും.

കേരളാ കോണ്‍ഗ്രസ്സിനോട് സന്ധിയില്ലാ സമരം നടത്തുന്ന പി.സി.ജോര്‍ജ് മുന്നണിയോടും നിസ്സഹരണം കാണിച്ചേക്കും. അങ്ങനെയെങ്കില്‍ അംഗബലം 72 ലേക്ക് ചുരുങ്ങാം. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്്പീക്കര്‍ പദവി വേണമെന്ന ആര്‍.എസ്.പിയുടെ ആവശ്യം യുഡിഎഫ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നത്. കോവൂര്‍ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കണെമന്ന് ആര്‍എസ്.പി പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു. എഗ്രൂപ്പ് പാലോട് രവിയെയും , ഐ ഗ്രൂപ്പ് കെ.മുരളീധരനെയുമാണ് പരിഗണിച്ചിരുന്നതെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തില്ല.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close