102.5 കിലോമീറ്റർ മൈലേജുമായി ഹീറോയുടെ സ്പ്ലെൻഡർ ഐ സ്മാർട്ട്

hero-splendor-ismart.jpg.image.576.432

 

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ഹീറോയുടെ സ്പ്ലെൻഡർ ഐ സ്മാർട്ടാണ് ഇപ്പോൾ 102.5 കിലോമീറ്റർ മൈലേജുമായി മുന്നിലെത്തിയിരിക്കുന്നത്. ഹീറോ മോട്ടോർ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഐ3എസ് ( ഐഡിയൽ സ്റ്റോപ് ആൻഡ് സ്റ്റാർട്ട് സിസ്റ്റം)- ഗ്രീൻ ടെക്നോളജിയാണ് വാഹനത്തിന് കൂടുതൽ മൈലേജ് നൽകുന്നത്. ട്രാഫിക് സിഗ്നലുകളിലും മറ്റും ബൈക്ക് നിർത്തുമ്പോൾ എൻജിൻ ഓട്ടോമറ്റിക്കായി ഓഫാവുകയും ക്ലച് അമർത്തിയാൽ ഉടനെ സ്റ്റാർട്ടാവുകയും ചെയ്യുന്നു എന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത. നഗരങ്ങളിലെ ട്രാഫിക് കുരുക്കുകളിൽ കൂടുതൽ മൈലേജ് നൽകാൻ ടെക്നോളജി സഹായിക്കും.96.9 കിലോമീറ്റർ മൈലേജുള്ള ബജാജ് പ്ലാറ്റിനയെ പിന്നിലാക്കി ഹീറോ ഒന്നാം സ്ഥാനത്തെത്തി. ലോകത്തെ ഏറ്റവും മൈലേജുള്ള ൈബക്കായാണ് ബജാജ് പ്ലാറ്റിനയെ അവതരിപ്പിച്ചിരുന്നത്. 100 സിസി സ്പ്ലൻഡർ ഐ സ്മാർട്ടിന് 4 സ്ട്രോക്ക് സിംഗിൾ സിലിണ്ടർ ഒഎച്ച‍്സി എൻജിനാണ് മികച്ച കരുത്ത് പകരുന്നത്. 50,000 – 51,000 രൂപയാണ് എക്സ് ഷോറൂം വില.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close