ഡൽഹിയ്ക്ക് ആദ്യ ജയം

awawawq

പൂനെ :ഒടുവിൽ വിജയ ദേവത ഡൽഹിയെ അനുഗ്രഹിച്ചുതുടർച്ചയായ11 തോൽവിയ്ക്ക് ശേഷമുള്ള ഡെയർ ഡെവിൾ‌സിന്റെ ആദ്യ ജയം.പഞ്ചാബ് ഉയർത്തിയ166 റൺസ് വിയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്അർധ സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിന്റെയും യുവരാജ് സിംഗിന്റെയും മികവാണ് ഡൽഹിയെ വിജയ തീരത്ത് എത്തിച്ചത്.അഗർവാൾ 48 പന്തിൽ 7 ഫോറും 2 സിക്സറും സഹിതം 68 റൺസെടുത്തു.39 പന്തിൽ 5 ഫോറും 3 സിക്സറും സഹിതമാണ് യുവരാജ് 55 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽഇരുവരും 106 റൺസ് കൂട്ടിച്ചേർത്തു. ഡുമിനി 21 റൺസെടുത്ത് റണ്ണൗട്ടായിനേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്.വിരേന്ദ്ര സെവാഗിന്റെയും വൃദ്ധിമാൻ സാഹയുടെയും മികച്ച ബാറ്റിംഗ് അവർക്ക് തുണയായി.‌ സെവാഗ് 41 പന്തിൽ 47 ഉം സാഹ 28 പന്തിൽ 39 ഉം റൺസെടുത്തു. മുരളി വിജയും ജോർജ് ബെയ്‌ലിയും 19 റൺസ് വീതം നേടിഡൽഹിക്ക് വേണ്ടി ഇമ്രാൻ ത്വാഹിർ മൂന്ന് വിക്കറ്റ്വീഴ്ത്തി, മായങ്ക് അഗർവാളാണ് കളിയിലെ താരം

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close