രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി.

rahul

 

രണ്ടു മാസം നീണ്ട അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ 11.15 ന് ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തിലാണ് രാഹുല്‍ എത്തിയത്. തുഗ്ലക്ക് ലേനിലെ അദ്ദേഹത്തിന്റെ വസതിയില്‍ അമ്മയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധി എന്നിവര്‍ രാഹുലിനെ സ്വീകരിക്കാനെത്തി. പുറത്ത് വലിയ മാധ്യമപ്പടയും കാത്തിരിക്കുന്നുണ്ടായിരുന്നു. വസതിക്കുമുമ്പില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

പാര്‍ട്ടിയില്‍ നിന്നും 57 ദിവസത്തെ അവധിയെടുത്താണ് രാഹുല്‍ അപ്രത്യക്ഷനായത്. ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍ മസ്ദൂര്‍ റാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം, ഭൂമിയേറ്റെടുക്കല്‍ ബില്‍, തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ രാഹുലിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ആവശ്യമുള്ള സമയത്താണ് അദ്ദേഹം അവധിയില്‍ പോയത്.ഓരോ വ്യക്തിക്കും സ്വകാര്യതയുണ്ടെന്നും അത് നമ്മളെല്ലാവരും ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close