എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുവേണ്ടി കേരള സംസ്ഥാന നേതൃത്വം

CPIM-Flag-591x400

 

സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സംഘടനാച്ചുമതലയുള്ള പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുവേണ്ടി കേരള സംസ്ഥാന നേതൃത്വം ശക്തമായി രംഗത്ത് എത്തി.. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനൊഴികെ കേരളത്തിലെ മറ്റു നേതാക്കളെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തിയിരുന്നു.

കേരളമൊഴിച്ചാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പൊതുപിന്തുണ പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കാണ്. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ മുഖമായി ഒരു പതിറ്റാണ്ടിലേറെക്കാലം പ്രകാശ് കാരാട്ടിനും അതിനുമുമ്പ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനുമൊപ്പം പ്രവര്‍ത്തിച്ചതുവഴിയുള്ള അനുഭവസമ്പത്താണ് യെച്ചൂരിക്കുള്ള പ്രധാന അനുകൂല ഘടകം. ദേശീയരാഷ്ട്രീയരംഗത്ത് മറ്റു പ്രതിപക്ഷനേതാക്കള്‍ക്കിടയിലും യെച്ചൂരിക്ക് വലിയ സ്വീകാര്യതയുണ്ട്.

നിലവില്‍ 14 നേതാക്കളാണ് കേരളത്തില്‍നിന്ന് കേന്ദ്രകമ്മിറ്റിയിലുള്ളത്. ഇവരില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനൊഴികെ ഏറെക്കുറെ മറ്റെല്ലാവരും ഈ വിഷയത്തില്‍ സംസ്ഥാനനേതൃത്വത്തിനൊപ്പമാണ്. മറിച്ച് അഭിപ്രായമുള്ള രണ്ടുപേര്‍കൂടി ഉണ്ടെങ്കിലും സംസ്ഥാനനേതൃത്വം യോജിച്ച് കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവരാന്‍ സാധ്യത വളരെക്കുറവാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close