എസ്പി രാഹുൽ നായരെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ.

download

ക്വാറി ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഡു ചെയ്യപ്പെട്ട എസ്പി രാഹുൽ നായരെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഇന്നലെ ഇതു സംബന്ധിച്ച ശുപാർശ സർക്കാരിനു നൽകിയത്. രാഹുലിനെ തിരിച്ചെടുക്കുന്നതിൽ എതിർപ്പില്ലെന്ന് വിജിലൻസ് ഡയറക്ടറും സമിതിക്കു കത്തു നൽകിയിരുന്നു.പത്തനംത്തിട്ട എസ്പി ആയിരിക്കെ രാഹുൽ നായർ ക്വാറി ഉടമയിൽ നിന്നു 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു രാഹുലിനെ കഴിഞ്ഞ നവംബർ 17നു സസ്പെൻഡു ചെയ്തത്. ഇദ്ദേഹത്തെയും ഇടനിലക്കാരനെയും പ്രതിയാക്കി വിജിലൻസ് കേസുമെടുത്തു. രാഹുലിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇതുവരെ കേസിൽ കുറ്റപ്പത്രം നൽകിയിട്ടില്ല.

ആദ്യം രാഹുൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യൻ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു രാഹുലിനെതിരെ ഇതുമായി ബന്ധപ്പെട്ട കുറ്റാരോപണ മെമ്മോയും നൽകിയിട്ടുണ്ട്. ക്വാറി ഉടമകളിൽ നിന്നു രാഹുൽ കൈക്കൂലി വാങ്ങുന്നതായി ആദ്യം ഇന്റലിജൻസാണു കണ്ടെത്തിയത്. തുടർന്നു വിജിലൻസ് ഡയറക്ടറും അതു സ്ഥിരീകരിച്ചു. തുടർന്ന് ഇയാളെ സസ്പെൻഡു ചെയ്യാൻ വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തെങ്കിലും ആദ്യം സർക്കാർ ചെയ്തില്ല. വീണ്ടും ഒരു അന്വേഷണം കൂടി നടത്തി ഒരു മാസത്തിനും ശേഷം രണ്ടാമത്ത റിപ്പോർട്ട് ലഭിച്ചപ്പോഴായിരുന്നു സസ്പെൻഷൻ. ആ സമയം പത്തനംത്തിട്ടയിൽ നിന്നു രാഹുലിനെ എംഎസ്പിയിലേക്കു മാറ്റിയിരുന്നു.

ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് അംഗങ്ങൾ. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും രാഹുലിനെ സർവീസിൽ തിരിച്ചെടുക്കുന്നതിൽ എതിർപ്പില്ലെന്നും വിജിലൻസ് ഡയറക്ടർ സമിതിയെ അറിയിച്ചു. മാത്രമല്ല, ആറു മാസത്തിനകം സസ്പെൻഷൻ പുനപരിശോധിച്ചില്ലെങ്കിൽ അതു റദ്ദാകുമെന്ന് അടുത്തിടെ സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണു സസ്പെൻഷൻ റദ്ദാക്കാൻ സമിതി ശുപാർശ ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close