ദേശീയ ഗെയിംസില്‍ ഗീതാ റാണി ഉത്തേജകം ഉപയോഗിച്ചു.

download (1)

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ഉത്തേജകമരുന്നടി നടന്നതായി സ്ഥിരീകരണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ പഞ്ചാബ് താരം ഗീതാ റാണി ഉത്തേജകം ഉപയോഗിച്ചതായാണ് തെളിഞ്ഞത്. ഇവര്‍ക്കെതിരെ ദീര്‍ഘകാല വിലക്ക് ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ ഉണ്ടായേക്കും. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചു നടത്തിയ എ സാംപിള്‍ പരിശോധനയില്‍ ഗീതാ റാണി ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഉത്തേജ ഉപയോഗം സ്ഥിരീകരിക്കുന്നതിനായി നടത്തിയ ബി.സാംപിള്‍ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഉത്തേജകം ഉപയോഗിച്ചതായി ബി.സാംപിള്‍ പരിശോധനയിലും തെളിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ വിലക്കുള്‍പ്പെടെയുള്ള അച്ചടക്കനടപടി ഉണ്ടാകും.

തുടര്‍ച്ചയായി രണ്ടുതവണ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ക്ക് എട്ടുവര്‍ഷം വിലക്ക് വരെ ലഭിച്ചേക്കാം. ആദ്യതവണ ഉത്തേജക ഉപയോഗത്തിന് പിടിക്കപ്പെടുന്ന താരങ്ങള്‍ക്ക് ഉത്തേജക വിരുദ്ധ ഏജന്‍സി ചട്ടം അനുസരിച്ച് നാലു വര്‍ഷം വിലക്കാണ് ലഭിക്കുക. എന്നാല്‍ കഴിഞ്ഞ മാസം നടന്ന അഖിലേന്ത്യാ പൊലീസ് മീറ്റിലും ഗീതാ റാണി ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ദേശീയ ഗെയിംസില്‍ ഇവര്‍ക്ക് ലഭിച്ച സ്വര്‍ണമെഡല്‍ തിരിച്ചെടുക്കുകയും ചെയ്യും. 2006 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയിട്ടുള്ള താരമാണ് ഗീതാറാണി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close