ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യണമെന്ന് യു.ഡി.എഫ്. നേതൃയോഗം.

UDF-mdm

 

ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യണമെന്ന് യു.ഡി.എഫ്. നേതൃയോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തിലും ഭൂപരിഷ്ക്കരണത്തിലും ഭേദഗതി വരുത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ദീര്‍ഘകാലമായി തരിശായി കിടക്കുന്ന വയലുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും പുറന്പോക്ക് പതിച്ച് നല്‍കുന്നതിനും വേണ്ടിയാണ് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ഭേദഗതിയുടെ കരട് തയാറാക്കാന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെ യു.ഡി.എഫ് ചുമതലപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം, ക്ലബുകളുടെ ബാര്‍ ലൈസന്‍സ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ആര്‍.എസ്.പി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പിന്നീട് എടുക്കുമെന്നും പി.പി തങ്കച്ചന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കുടിശ്ശികയുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണമടക്കം സര്‍ക്കാര്‍ ഉടനടി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ യോഗം നിര്‍ദേശിച്ചു. നിര്‍മാണമേഖലയുടെ സ്തംഭനം കണക്കിലെടുത്ത് കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കുക, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുക, കശുവണ്ടികയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടിയെടുക്കുക, പട്ടയവിതരണം ഊര്‍ജിതമാക്കുക, കുടിശ്ശിക നല്‍കി കൂടുതല്‍ നെല്‍ സംഭരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്ന് മുന്നണിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close