വിപ് ലംഘിച്ചാലും പി.സി. ജോര്‍ജിനെ അയോഗ്യനാക്കാനാവില്ല. .

pc george

 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയിലെ വിപ് ലംഘിച്ചാല്‍ അത് അയോഗ്യതയ്ക്കു കാരണമാകുമോ എന്നു 2012ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുവേളയില്‍ സംശയം ഉയര്‍ന്നപ്പോഴാണു 2012 ജൂലൈ 10നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ വോട്ടര്‍മാര്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു കമ്മിഷന്‍ വിശദീകരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ട്പിടിക്കാം.രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോ ഗവ. ചീഫ് വിപ്പോ നല്‍കുന്ന വിപ് ലംഘിച്ചാലും പി.സി. ജോര്‍ജിനെ അയോഗ്യനാക്കാനാവില്ല. .

രാഷ്ട്രീയകക്ഷികള്‍ അവരുടെ അംഗങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 171 -സി വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പിനെ അനാവശ്യമായി സ്വാധീനിക്കുന്നതിനു തുല്യമാകുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇതേ വ്യവസ്ഥകളാണു ബാധകം. ഭരണഘടനയുടെ പത്താം പട്ടികയിലാണു കൂറുമാറ്റക്കാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥകള്‍. കുല്‍ദീപ് നയ്യാര്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ് ലംഘിക്കുന്നവര്‍ക്കു പത്താം പട്ടിക ബാധകമാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close