ഇന്ന് മുതല്‍ പാചകവാതകക്ഷാമം രൂക്ഷമായേക്കും.

Indane gas lorries

സംസ്ഥാനത്ത് ഇന്ന് മുതല്‍ പാചകവാതകക്ഷാമം രൂക്ഷമായേക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉദയംപേരൂര്‍ ബോട്ലിംഗ് പ്ലാന്‍റിലെ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ്‌ ഇത്.. സമരം ഒത്തുതീര്‍പ്പാക്കാന്‍ റീജിണല്‍ ലേബര്‍  കമ്മിഷണറുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഉദയംപേരൂര്‍ ഐഒസിയുടെ എല്‍ പി ജി ബോട്ലിംഗ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചാണ് കരാര്‍ തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും തുടരുന്നത്. ദിനം പ്രതി 140 ലോഡ് സിലിണ്ടറുകളാണ് എറണാകുളം , കോട്ടയം , ഇടുക്കി, പത്തനംതിട്ട ,ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലേക്ക് ഇവിടെ നിന്നും വിതരണത്തിനായി പോകുന്നത്. ലോഡിങ് അണ്‍ലോഡിങ്, ഹാന്‍ഡലിങ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന 110 ജീവനക്കാരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ സിലിണ്ടറുകള്‍ ലോറിയില്‍ കയറ്റാന്‍ യാതൊരു മാര്‍ഗവും ഇല്ല. 2012 ലെ കരാര്‍ പ്രകാരമുള്ള ശമ്പള  വര്‍ധനയില്‍ 28 മാസക്കാലം വരുത്തിയ കുടിശിക  തന്ന് തീര്‍ക്കുക, കരാര്‍ നീട്ടിയ മൂന്ന് മാസക്കാലയളവിലെ ഇടക്കാലാശ്വാസം അനുവദിക്കുന്ന തുടങ്ങിയ ആവശ്യങ്ങളില്‍ കരാര്‍ തൊഴിലാളികള്‍ ഉറച്ച് നില്‍ക്കുകയാണ്.

റീജ്യണല്‍ ലേബര്‍ കമ്മിഷണര്‍ രണ്ട് ഘട്ടങ്ങളിലായി തൊഴിലാളി സംഘടനാനേതാക്കളും, കരാറുകാരനും, ഐഒസി പ്ലാന്‍റ് മാനേജരുമായി നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. ശമ്പള  കുടിശിക സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നയിരുന്നു കരാറുകാരന്‍റെ നിലപാട്. ഇടക്കാലാശ്വാസം  സംബന്ധിച്ച ഐഒസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചേ തീരുമാനം എടുക്കാന്‍ കഴിയൂവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഐഒസി പ്ലാന്‍റ് മാനേജരും വ്യക്തമാക്കി. ഇതോടെ ചര്‍ച്ച  അലസിപിരിയുകയായിരുന്നു. ആവശ്യങ്ങളില്‍ തീര്‍പ്പാകും വരെ സമരം തുടരാനാണ് തൊഴിലാളി സംഘടനാ നേതാക്കളുടെ തീരുമാനം. ഐഒസിയുടെ കേരളത്തിലെ ഏറ്റവും വലിയ ബോട്ലിംഗ്  പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു തുടരുന്ന സമരം തീര്‍ക്കാന്‍ ഇനി സര്‍ക്കാര്‍ ഇടപെടലാണ് അനിവാര്യം

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close