ലൈറ്റ് മെട്രോ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാകില്ലെന്ന് ഇ.ശ്രീധരന്‍

download (2)
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാകില്ലെന്ന് ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ വേണം ഇത് നടപ്പാക്കേണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടാണ് ഡി.എം.ആര്‍.സി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയില്‍നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോ പ്രായോഗികമാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ക്കായി തിരുവനന്തപുരം വികസന അതോറിറ്റി(ട്രിഡ) സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.ആര്‍.സി.ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വി.ശിവന്‍കുട്ടി എം.എല്‍.എ., മേയര്‍ കെ.ചന്ദ്രിക തുടങ്ങിയ എല്‍.ഡി.എഫ്. അംഗങ്ങള്‍ ശില്പശാലയില്‍നിന്ന് ഇറങ്ങിപ്പോയി.

ലൈറ്റ് മെട്രോ പദ്ധതികളുടെ മൂലധനനിക്ഷേപത്തിനെത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കിട്ടിയേ തീരൂ. പൊതുഗതാഗത സംവിധാനത്തിന്റെ നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണ് ഉചിതമായ തീരുമാനമെടുക്കാനാകുക. മെട്രോ പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം നടപ്പാക്കിയിടങ്ങളിലെല്ലാം അതിന്റെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീധരന്‍ പറഞ്ഞു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ കൊച്ചി മെട്രോ പദ്ധതിയുടെ മാതൃക സ്വീകരിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close