പി.സി.ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു.

download (3)

പി.സി.ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടി സമിതികളില്‍നിന്നും ആണ് നീക്കിയത്. എന്നാല്‍, അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാനായ മന്ത്രി കെ.എം.മാണിയുടെ ഔദ്യോഗികവസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി ചെയര്‍മാന്‍ എന്നാ നിലയില്‍ തനിക്കുള്ള  അധികാരമുപയോഗിച്ചാണ് സസ്‌പെന്‍ഷനെന്ന് കെ.എം.മാണി അറിയിച്ചു. പാര്‍ട്ടി ഭരണഘടനപ്രകാരം പാര്‍ട്ടി കമ്മിറ്റിക്കുള്ള എല്ലാ അധികാരവും ചെയര്‍മാനുമുണ്ട്. ഇങ്ങനെയെടുക്കുന്ന നടപടി രണ്ടുമാസത്തിനകം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചാല്‍ മതി. മെയ് 30ന് സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മാണി പറഞ്ഞു.
പി.സി.ജോര്‍ജ്, പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചെന്ന് യോഗതീരുമാനം വിശദീകരിച്ച കെ.എം.മാണി വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെ അപവാദപ്രചാരണം നടത്തിയ ജോര്‍ജ്, യു.ഡി.എഫിനെയും പാര്‍ട്ടിയെയും തന്റെ പ്രവര്‍ത്തനത്തിലൂടെയും പ്രസ്താവനകളിലൂടെയും പ്രതിരോധത്തിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ കര്‍ശന നടപടി വേണമെന്ന് ഉന്നതാധികാരസമിതി യോഗത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നു -മാണി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close