കൊൽക്കത്തയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ആധികാരിക ജയം.

russell_650_041815114153

തോൽവിയുടെ വക്കിൽ നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ കൊൽക്കത്തയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ആധികാരിക ജയം. പഞ്ചാബ് ഉയർത്തിയ 156 റൺസിന്റ ലക്ഷ്യം 17.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസലിൻരെ അവസരോചിത ബാറ്റിംഗാണ് കൊൽക്കത്തയെ തുണച്ചത്. 7.5 ഓവറിൽ 5 വിക്കറ്റിന് 60 എന്ന നിലയിൽ തകർന്ന അവരെ റസലും യൂസുഫ് പത്താനും ചേർന്ന് കരകയറ്റി. ആറാം വിക്കറ്റിൽ ഇരുവരും 95 റൺസ് ചേർത്തു.36പന്തില്‍ ഒമ്പത് ഫോറും രണ്ടു സിക്സും പറത്തിയ റസൽ 66 റണ്‍സെടുത്ത. പത്താൻ 28 റൺസുമായി പുറത്താകാതെ നിന്നു.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ ജോർജ് ബെയ്‌ലിയുടെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ബെ‌യ്‌ലി 45 പന്തിൽ 60 റൺസെടുത്തു. 33 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെൽ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. പഞ്ചാബ് നിരയിൽ മറ്റാർക്കും കാര്യമായ സംഭാന നൽകാനായില്ല

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close