എസ്.എസ്.എല്‍.സി പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായേക്കും.

download

എസ്.എസ്.എല്‍.സി പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായേക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ഫലം പല ജില്ലകളിലും അപൂര്‍ണമായതിനാല്‍ അപാകതകള്‍ പരിഹരിക്കുന്നതിനായി 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നു വീണ്ടും വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയാണ്. ഫലപ്രഖ്യാപനത്തില്‍ പിഴവുകള്‍ കടന്നു കൂടിയതിനാല്‍ പിഴവുകള്‍ തിരുത്തി വീണ്ടും ഫലം പ്രഖ്യാപിക്കാന്‍ സാധ്യത. രണ്ടു ദിവസത്തിനുള്ളില്‍ പുതുക്കിയ ഫലം പ്രഖ്യാപിക്കും. ഗ്രേസ് മാര്‍ക്ക് ഇടുംമുമ്പ് ഫലം പ്രഖ്യാപിച്ചതിനാലാണ് പിഴവുകള്‍ വരാന്‍ കാരണം.  ആകെ വിജയശതമാനത്തിലും 100% വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലുമാണ് മാറ്റത്തിന് സാധ്യതയുളളത്.

ഗ്രേസ് മാര്‍ക്ക് ചേര്‍ത്ത ഫലം പ്രഖ്യാപിക്കുന്നതോടെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ച ജില്ലയെന്ന സ്ഥാനം കണ്ണൂരില്‍ നിന്ന് കോഴിക്കോടിന് ലഭിക്കും. ഏറ്റവും കുറവ് കുട്ടികള്‍ വിജയിച്ച ജില്ലയായന്ന പാലക്കാടിന്റെ ഫലത്തിലും വ്യത്യാസമുണ്ട്. ഗ്രേസ് മാര്‍ക്കുകള്‍ ചേര്‍ത്തതോടെ പാലക്കാടിന്റെ വിജയശതമാനം 93 ല്‍ നിന്ന് 96 ശതമാനമായി ഉയര്‍ന്നു. സാധാരണഗതിയില്‍ പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഗ്രേസ്മാര്‍ക്കും മറ്റും അംഗീകരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ അതുണ്ടായില്ല.

പ്രഖ്യാപിച്ച ഫലമനുസരിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് 12,287 പേര്‍ നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ റവന്യു ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. ഇവിടെ യഥാക്രമം 1913 പേരും 613 പേരും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ നേടിയ റവന്യു ജില്ല കണ്ണൂരാണ് -97.99. വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയും -99.30. വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല പാലക്കാടാണ് -93.42. മണ്ണാര്‍ക്കാടാണ് വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസജില്ല-92.50.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close