യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍

mp-840x400

മെയ് 19-ന് ആരംഭിക്കുന്ന യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി. കോഴിക്കോട് ജാഥ താന്‍ ഉദ്ഘാടനം ചെയ്യില്ലെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.  രംഗം കടുത്തതോടെ  ജെഡിയുവിനെ അനുനയിപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തുടങ്ങിക്കഴിഞ്ഞു. എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞതിലും ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഒരു ഘടകക്ഷിയും മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോകില്ല. യു.ഡി.എഫ് ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പമില്ല. ഇതേ യു.ഡി.എഫ് തന്നെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു മേഖലകളിലായി  സംഘടിപ്പിക്കുന്ന മേഖല ജാഥകള്‍ മെയ് 19 മുതല്‍ 25 വരെയാണ്  നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ജാഥയാണ് കോഴിക്കോട്ട് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം പിന്മാറുന്നത്. നാലു മേഖലകളിലെയും ക്യാപ്റ്റന്മാരില്‍ ആര്‍.എസ്.പിക്ക് പോലും സ്ഥാനം ലഭിച്ചു. എന്നാല്‍ ജനതാദള്‍ (യു) വിന് വടക്കന്‍ മേഖലയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതും കടുത്ത അവഗണനയാണെന്ന് ജെ.ഡി.യു പരാതിപ്പെടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close