വ്യോമാക്രമണം അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യ.

 

images (3)

യെമനില്‍  നാലാഴ്ചയായി നടത്തിവന്ന വ്യോമാക്രമണം അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യ. ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.ഹൂതി വിമതര്‍ക്കുനേരേയാണ് സൗദി ആക്രമണം നടത്തി വന്നത്.

സൗദിക്കും അയല്‍രാജ്യങ്ങള്‍ക്കുമുള്ള ഭീഷണി ഇല്ലാതാക്കിയെന്നും , വിമതരുടെ കൈവശമുണ്ടായിരുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞെന്നും സൗദി സേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസ്സിരി പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യോമാക്രമണം നിര്‍ത്തിയാലും യെമനിലേക്കുള്ള നാവികോപരോധവും വിമതനീക്കങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യെമനില്‍ രാഷ്ട്രീയപരിഹാരത്തിനുള്ള ശ്രമമാണ് ഇനി സൗദി നടത്തുകയെന്നും ഭീകരതയെ ചെറുക്കാനും രാഷ്ട്രനിര്‍മാണത്തിനും യെമന്‍ ഭരണകൂടത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close